ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക്ദിനത്തിൻറെ ഭാഗമായി ഇന്ത്യയെ അറിയുവാനും ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകുവാനുമായി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനം സംഘടിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ, സംവാദം, പ്രശ്നോത്തരി, പ്രച്ഛന്നവേഷ പ്രദർശനം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീജയ് ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബാംഗം അനിൽ. പി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. കോർഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസ അറിയിച്ചു.

ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി ചടങ്ങുകൾക്ക് രാജ്കൃഷ്ണൻ അവതാരകനായിരുന്നു.

Leave A Comment