ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഗോൾഡൻ സീൽ ലഭിച്ചു

  • Home-FINAL
  • Business & Strategy
  • ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഗോൾഡൻ സീൽ ലഭിച്ചു

ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഗോൾഡൻ സീൽ ലഭിച്ചു


ഗൾഫ് എയർ ഗ്രൂപ്പിന്റെ പരിശീലന വിഭാഗമായ ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയായ BQA യുടെ ഗോൾഡ് സീൽ ലഭിച്ചു. ഗൾഫ് ഏവിയേഷൻ അക്കാദമി, വ്യോമയാന വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നൽകുന്ന മികച്ച പ്രകടനവും തുടർച്ചയായ പ്രതിബദ്ധതയും കണക്കിലെടുത്ത് ആണ് ആദരം .വ്യോമയാന പരിശീലനത്തിലും വിദ്യാഭ്യാസത്തിലും മികവ് പുലർത്തുന്നതിനുള്ള അക്കാദമിയുടെ തുടർച്ചയായ പ്രതിബദ്ധതയെ അംഗീകരിക്കുന്നതിനാലാണ് ഗൾഫ് എയർ അക്കാദമിക്ക് ,BQA ഗോൾഡ് സീൽ ലഭിച്ചത് എന്ന് ഗൾഫ് എയർ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസറും GAA അക്കൗണ്ടബിൾ മാനേജരുമായ ക്യാപ്റ്റൻ ഖാസിം ഇസ്മായീൽ പറഞ്ഞു. എല്ലാ പരിശീലനാർത്ഥികൾക്കും ലോകോത്തര വ്യോമയാന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നവീകരണം, സാങ്കേതികവിദ്യ, ഇൻസ്ട്രക്ടർ വികസനം എന്നിവയിൽ നിക്ഷേപം തുടരുന്നതിനുള്ള അക്കാദമിയുടെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment