കേരളം ആരോഗ്യമേഖലയിൽ പല സംസ്ഥാനങ്ങൾക്കും മാതൃക ; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

  • Home-FINAL
  • Business & Strategy
  • കേരളം ആരോഗ്യമേഖലയിൽ പല സംസ്ഥാനങ്ങൾക്കും മാതൃക ; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

കേരളം ആരോഗ്യമേഖലയിൽ പല സംസ്ഥാനങ്ങൾക്കും മാതൃക ; സർക്കാരിനെ പ്രശംസിച്ച് ഗവർണർ


ആരോഗ്യമേഖലയിലെ മികച്ച നേട്ടത്തിന് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്. സർക്കാരിൻ്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ സർവകലാശാല പ്രശ്‌നങ്ങളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒറ്റവാക്കിൽ മറുപടി നൽകി.ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവർ ചെയ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു.കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പ്രശംസിച്ചു.

Leave A Comment