9-ാമത് ഗ്ലോബൽ എച്ച്എസ്ഇ സമ്മേളനവും പ്രദർശനവും ബഹ്റൈൻ പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു

  • Home-FINAL
  • Business & Strategy
  • 9-ാമത് ഗ്ലോബൽ എച്ച്എസ്ഇ സമ്മേളനവും പ്രദർശനവും ബഹ്റൈൻ പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു

9-ാമത് ഗ്ലോബൽ എച്ച്എസ്ഇ സമ്മേളനവും പ്രദർശനവും ബഹ്റൈൻ പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു


ബഹ്റൈനിലെ എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ,ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും 9-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു.എണ്ണ, വാതക മേഖലകളിൽ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, എംബസികൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളിലും, പരിസ്ഥിതി സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ബഹ്റൈൻ വലിയ പ്രാധാന്യം നൽകുന്നുവെന്ന് ഡോ. ബിൻ ദൈന സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയിലെ സമീപകാല കണ്ടുപിടുത്തങ്ങൾ ഉൾകൊള്ളിച്ച് , പ്രാദേശിക സർവകലാശാലകൾ ഒരുക്കിയ ഇന്നൊവേഷൻ സോൺ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആരോഗ്യം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഇത്തരം പരിപാടികളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.

Leave A Comment