2024 ഗ്ലോബല്‍ ഡിജിറ്റലൈസേഷൻ ഇൻഡക്‌സ് : അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കൈവരിച്ച് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • 2024 ഗ്ലോബല്‍ ഡിജിറ്റലൈസേഷൻ ഇൻഡക്‌സ് : അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കൈവരിച്ച് ബഹ്റൈൻ

2024 ഗ്ലോബല്‍ ഡിജിറ്റലൈസേഷൻ ഇൻഡക്‌സ് : അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനം കൈവരിച്ച് ബഹ്റൈൻ


2024 ഗ്ലോബല്‍ ഡിജിറ്റലൈസേഷൻ ഇൻഡക്‌സിൽ ബഹ്‌റൈൻ അറബ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി.ഹുവായ് ടെക്‌നോളജീസ് പുറത്തുവിട്ട റിപ്പോർട്ടില്‍ ബഹ്റൈൻ 44.7 പോയന്റ് നേടി. യു.എ.ഇയും സൗദിയുമാണ് അറബ് ലോകത്ത് ബഹ്റൈന് മുന്നിലുള്ളത്. ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് കമ്ബ്യൂട്ടിങ്, സുസ്ഥിര ഊർജം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഗ്ലോബല്‍ ഡിജിറ്റലൈസേഷൻ ഇൻഡക്‌സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.ആഗോളതലത്തില്‍ 41ാം സ്ഥാനത്താണ് ബഹ്‌റൈൻ. ഡിജിറ്റല്‍ പരിവർത്തനത്തില്‍ ബഹ്‌റൈൻ ശക്തമായ പുരോഗതി കൈവരിക്കുന്നതായി സൂചിപ്പിക്കുന്നതാണ് റിപ്പോർട്ട്.യു.എസ്, സിംഗപ്പൂർ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍.ഇൻഫർമേഷൻ ആൻഡ് കമ‍്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിലെ അവരുടെ നേട്ടവും സാമ്ബത്തിക വികസനവും അടിസ്ഥാനമാക്കിയാണിത്. ആഗോള സമ്ബദ്‌വ്യവസ്ഥയുടെ 93 ശതമാനം ഉള്‍ക്കൊള്ളുന്നതാണ് റിപ്പോർട്ട്. ലോക ജനസംഖ്യയുടെ 80 ശതമാനം റിപ്പോർട്ട് ഉള്‍ക്കൊള്ളുന്നു. ലോകമെമ്ബാടുമുള്ള ഡിജിറ്റലൈസേഷനിലേക്കുള്ള വ്യാപകമായ പരിവർത്തനത്തെ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നു

Leave A Comment