ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി

ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി


ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് – പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായെ കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, സഹ വികാരി ഫാ. തോമസുകുട്ടി പി എൻ, 2024 വർഷത്തെ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, 2025 വർഷത്തെ ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു എം ഈപ്പൻ, 2024-2025 വർഷത്തെ മാനേജിങ് കമ്മറ്റി അംഗങ്ങൾ, അധ്യാത്മീക സംഘടന ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു. 24 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ക്രിസ്തുമസ് ശുശ്രൂഷകൾ നടത്തപ്പെടുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment