ജി.എം.എഫ്. ബഹ്‌റൈൻ റമദാൻ ഭക്ഷണവിഭവങ്ങൾ ഹലായ ക്യാമ്പിൽ തൊഴിലാളി ക്യാമ്പിൽ വിതരണം നടത്തി

  • Home-FINAL
  • Business & Strategy
  • ജി.എം.എഫ്. ബഹ്‌റൈൻ റമദാൻ ഭക്ഷണവിഭവങ്ങൾ ഹലായ ക്യാമ്പിൽ തൊഴിലാളി ക്യാമ്പിൽ വിതരണം നടത്തി

ജി.എം.എഫ്. ബഹ്‌റൈൻ റമദാൻ ഭക്ഷണവിഭവങ്ങൾ ഹലായ ക്യാമ്പിൽ തൊഴിലാളി ക്യാമ്പിൽ വിതരണം നടത്തി


റമദാൻ പുണ്യമാസത്തിൻ്റെ ഭാഗമായി ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കമ്മറ്റി മലബാർ ഗോൾഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് ട്യൂബ്ലിയിലെ ഹലായ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം നടത്തി. ജി എം എഫ് ജി സി സി പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയുടെ മേൽനോട്ടത്തിൽ പ്രമുഖ സിനിമ നടനും സംരംഭകനുമായ അബുസലീം വിതരണം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കമ്മറ്റി പ്രസിഡന്റ് നജീബ് കടലായി, ജനറൽ സെക്രട്ടറി കാസിം പാടത്തകായിൽ ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, അജീഷ് കെ വി, ഹലായ ഹാഷിം. സയ്യിദ് ഹനീഫ്, ഖൈസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment