ജ്വല്ലറി അറേബ്യ 2024 അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ഈ മാസം 26 മുതല്‍ 30 വരെ ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ നടക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം .ഇന്റർനാഷനല്‍ ഡിസൈനേഴ്‌സ് പവലിയനില്‍ ആഗോള ഡിസൈനർമാരുടെ സ്റ്റാളുകളുണ്ടാകും. താവിക ജ്വല്ലറി, സനീം ജ്വല്ലറി, ഫെറേറ ജെംസ്, അവിര ഡയമണ്ട്, ഗാർണസെല്ലെ, ഇന ലസറോവ് പാരീസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെത്തും. എല്ലാ വര്‍ഷവും ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് സെന്റ് അറേബ്യയും നടത്താനാണ് സംഘാടകരുടെ തീരുമാനം. വൻ ജനാവലിയെയാണ് പ്രദര്‍ശന നഗരിയില്‍ പ്രതീക്ഷിക്കുന്നത്. അഞ്ചുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 26 മുതല്‍ 28 വരെ ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയും 29ന് വൈകീട്ട് 4 മുതല്‍ രാത്രി 10 വരെയും 30ന് ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുമാണ് പ്രവേശനം.
രാജ്യത്തിന്റെ സമ്ബന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമായി പ്രഗല്ഭരായ നിരവധി കലാകാരന്മാരുടെ പങ്കാളിത്തം ഉള്‍പ്പെടെയുണ്ടാകും.