സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,​320 രൂപ കൂടി

  • Home-FINAL
  • Business
  • സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,​320 രൂപ കൂടി

സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,​320 രൂപ കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് പവന് 2,320 രൂപ കൂടി. പവന് 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാ​റ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും കാരണമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ വൻകിട ഹെഡ്‌ജ് ഫണ്ടുകൾ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചു. ഇതോടൊപ്പം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണിയിൽ സമ്മർദ്ദം ശക്തമാക്കി.

ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ പ്രഖ്യാപിക്കാൻ മറ്റ് നിയമങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നത്.

Leave A Comment