സ്വർണവില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി, പവന് 75040 രൂപ! ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചാണ് യഥാക്രമം 9380 രൂപയും 75040 രൂപയുമായി ഇന്നത്തെ സ്വർണ വില ഉയർന്നത്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ റെക്കോർഡ്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലായി. കഴിഞ്ഞമാസം 14ാം തീയതി ആയാണ് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.

