കോഴിക്കോട്: ചേവായൂരിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വർണാഭരണങ്ങൾ കവർന്ന ആൾ പിടിയിൽ. ബംഗാൾ സ്വദേശി താപസ് കുമാർ ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ
ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബർ 28 നായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പുലർച്ച രണ്ടുമണിയോടെയായിരുന്നു മോഷണം. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച പവനോളം മോഷ്ടിച്ചത്.

