ആശ്വാസമായി സ്വർണ്ണവില; താഴേക്ക്, ട്രംപിന്റെ നിലപാടുകൾ നിർണായകം

  • Home-FINAL
  • Kerala
  • ആശ്വാസമായി സ്വർണ്ണവില; താഴേക്ക്, ട്രംപിന്റെ നിലപാടുകൾ നിർണായകം

ആശ്വാസമായി സ്വർണ്ണവില; താഴേക്ക്, ട്രംപിന്റെ നിലപാടുകൾ നിർണായകം


കൊച്ചി: സ്വർണവില ആശ്വാസം പകർന്ന് കൂടുതൽ താഴേക്ക്. രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,135 രൂപയായി. 720 രൂപ കുറഞ്ഞ് 89,080 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.

വില കുറയുന്നതിനൊപ്പം പണിക്കൂലി (3-35%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), ജിഎസ്ടി (3%) എന്നിവ ചേർത്തുള്ള വിലയും കുറയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒക്ടോബർ 17നും 21നും സ്വർണവില കേരളത്തിൽ പവന് സർവകാല ഉയരമായ 97,360 രൂപ രേഖപ്പെടുത്തിയിരുന്നു; ഗ്രാമിന് 12,170 രൂപയും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളാണ് ഇനിയുള്ള ദിവസങ്ങളിൽ സ്വർണവില നിശ്ചയിക്കുന്നത്. ട്രംപ് നയിക്കുന്ന സർക്കാർ പ്രവർത്തിക്കാൻ പണമില്ലാതെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു.

Leave A Comment