സ്വർണ വില ഒരു ലക്ഷം രൂപ കടന്നു

സ്വർണ വില ഒരു ലക്ഷം രൂപ കടന്നു


തിരുവനന്തപുരം: സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. ഏറ്റവും പുതിയ വിലവിവരം പുറത്തുവരുമ്പോൾ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 1760 രൂപയാണ്. സ്വർണ വിലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മുന്നേറ്റമുണ്ടാകുന്നത്. രാജ്യാന്തര വിലയിലെ റെക്കാർഡിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വലിയ വില നൽകേണ്ടിവരും.

18 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപ വർദ്ധിച്ച് 10,525 രൂപയായി. ഇതോടൊപ്പം വെള്ളി വിലയം കൂടി. ആഗോളതലത്തിലെ വിവിധ സാഹചര്യങ്ങളാൽ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ നക്ഷേപകർ കരുതുന്നതാണ് സ്വർണത്തിന് കരുത്തേകുന്നത്.

ആഭ്യന്തര വിപണിയിൽ ആഭരണങ്ങളുടെ ഡിമാൻഡിൽ ചെറിയ ഇടിവുണ്ടെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താത്പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവിൽ സ്വർണനാണയങ്ങളും സ്വർണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകർ വാങ്ങുന്നു.

Leave A Comment