സ്വർണം പറക്കുന്നു: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

  • Home-FINAL
  • Kerala
  • സ്വർണം പറക്കുന്നു: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

സ്വർണം പറക്കുന്നു: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി


കൊച്ചി: വ്യാഴാഴ്ച രാവില സ്വർണം കുതിച്ചുയർന്നു. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും ഈ
കുതിപ്പ്‌ രേഖപ്പെടുത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വർണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാന്ന്‌ വിദഗ്‌ദ്ധർ വിലയിരുത്തുന്നത്‌. 2026-ഓടെ സ്വർണ്ണവില ഔൺസിന് 6,000 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു.

ഡോളറിന്റെ മൂല്യത്തകർച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിനാൽ സമീപകാലയളവിൽ വില ഇനിയും ഉയർന്നേക്കാം. ആഗോള സമ്പദ്‍വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഓഹരി, കടപ്പത്രം, കറൻസി എന്നിവ അസ്ഥിരമാകുകയും സ്വർണനിക്ഷേപങ്ങൾക്ക് സ്വീകാര്യത കൂടുകയും ചെയ്യും. വിലയും കുതിക്കും.ഇറാൻ-യുഎസ് സംഘർഷ ഭീതി, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നു. ഗോൾഡ് ഇടിഎഫിൽ നിക്ഷേപം കൂടുകയാണ്. ഡോളറിനു പകരം കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണമാണ് ഇപ്പോൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നത്.

Leave A Comment