പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി. ശ്രീകോവിലിനുചുറ്റും നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ശ്രീകോവിലിനുചുറ്റുമുള്ള എല്ലാ വശങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നാണറിയുന്നത്. ശ്രീകോവിലിനുപിറകിലുള്ള സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുന്നത്. പരിശോധന മൂന്ന് ദിവസമെടുക്കും. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്.

