ഗാർഡ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ :ദുരന്തങ്ങൾ നേരിടാൻ രാജ്യത്തെ വിമാനത്താവളത്തെ സജ്ജമാക്കുക ലക്ഷ്യം

  • Home-FINAL
  • Business & Strategy
  • ഗാർഡ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ :ദുരന്തങ്ങൾ നേരിടാൻ രാജ്യത്തെ വിമാനത്താവളത്തെ സജ്ജമാക്കുക ലക്ഷ്യം

ഗാർഡ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ :ദുരന്തങ്ങൾ നേരിടാൻ രാജ്യത്തെ വിമാനത്താവളത്തെ സജ്ജമാക്കുക ലക്ഷ്യം


ഗെറ്റ് എയർപോർട്ട്‌സ് റെഡി ഫോർ ഡിസാസ്റ്റർ പദ്ധതിയുടെ ആദ്യഘട്ടത്തിന് ബഹ്‌റൈനിൽ തുടക്കമായി.രാജ്യത്തെ വിമാനത്താവളങ്ങളെ ദുരന്തങ്ങളിൽ നിന്ന് നേരിടാൻ സജ്ജമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സി​വി​ൽ ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യജ​ന​റ​ൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്രകാരമാണ് പദ്ധതി ആരംഭിച്ചത്.​പ​ബ്ലി​ക്
സെ​ക്യസെക്യൂരിറ്റി ചീഫും സിവിൽ എമർജൻസി മാനേജ്മെൻറ് ദേശീയ സമിതി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ ഉദ്ഘാടനം നിർവഹിച്ചു.പ്രകൃതിദുരന്തങ്ങൾ, ജൈവിക സംഭവങ്ങൾ, അടിയന്തരാവസ്ഥകൾ, സാങ്കേതിക തകരാറുകൾ ,എന്നിവ ഉൾപ്പെടെയുള്ള വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെ പ്രതിസന്ധി നേരിടുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ബഹ്‌റൈൻ ഗതാഗത ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ,ബഹറിൻ എയർപോർട്ട് , യുഎൻഡിപി , ഡിഎച്എൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Leave A Comment