കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്, ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പമായി, പാർട്ടിയിൽ ഈഗോ പാടില്ലെന്ന് ജി സുധാകരൻ

  • Home-FINAL
  • Kerala
  • കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്, ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പമായി, പാർട്ടിയിൽ ഈഗോ പാടില്ലെന്ന് ജി സുധാകരൻ

കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്, ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പമായി, പാർട്ടിയിൽ ഈഗോ പാടില്ലെന്ന് ജി സുധാകരൻ


ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ല. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷെ നമുക്ക് കുറവൊന്നുമില്ല എന്ന് നാം അഹങ്കരിക്കരുത്, അതാണ് പ്രശ്നം. നമ്മൾ പെർഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്ന് പറഞ്ഞാൽ അത് കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്ന് പറയുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

Leave A Comment