ഗുരുദേവ സോഷ്യൽ സൊസൈറ്റി “ഗുരുസ്‌മൃതി പുരസ്‌കാരം“ കെ .ജി .ബാബുരാജന് സമ്മാനിച്ചു:

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി “ഗുരുസ്‌മൃതി പുരസ്‌കാരം“ കെ .ജി .ബാബുരാജന് സമ്മാനിച്ചു:

ഗുരുദേവ സോഷ്യൽ സൊസൈറ്റി “ഗുരുസ്‌മൃതി പുരസ്‌കാരം“ കെ .ജി .ബാബുരാജന് സമ്മാനിച്ചു:


സൽമാനിയ കാനു ഗാർഡനിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്‌മൃതി അവാർഡ് ബഹ്‌റൈൻ കേരള സമാജത്തിൽ വച്ച് സംഘടിപ്പിച്ച ജി സ് സ് മഹോത്സവം 2024 ൽ ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പിതാവ് ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ .കെ.ജി. ബാബുരാജന് ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അവാർഡ് സമ്മാനിച്ചു, സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ പൊന്നാട അണിയിക്കുകയും

വിശിഷ്ട അതിഥിയായിരുന്ന കോട്ടക്കൽ എംഎൽഎ ഹുസൈൻ ആബിദ് തങ്ങൾ അവാർഡുമായി ബന്ധപ്പെട്ട പ്രശസ്തിപത്രം നൽകുകയും ഉണ്ടായി.

സാമൂഹികനീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും, സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിക്കും, വിദ്യാഭ്യാസപരമായ ഉന്നമനത്തിനും പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ജി.എസ്സ്.എസ്സ് 2002 ൽ ഏർപ്പെടുത്തിയതാണ് “ഗുരുസ്‌മൃതി പുരസ്‌കാരം” സാമൂഹിക സാംസ്‌കാരിക ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിലൂടെ, കേരളീയ സമൂഹത്തിനൊപ്പം പ്രവാസി സമൂഹത്തിനും, നിസ്‌തുല സംഭാവനയാണ് ശ്രീ .കെ .ജി . ബാബുരാജ് നൽകുന്നതെന്ന് അവാർഡ് നിർണ്ണയ കമ്മിറ്റി അംഗവും, ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് അംഗവുമായ ശ്രീമത്. ഋതംഭരാനന്ദ സ്വാമികൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

മറുപടി പ്രസംഗത്തിൽ K.G ബാബുരാജൻ ഇന്നത്തെ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നവംബർ മാസത്തിൽ വത്തിക്കാനിൽ വച്ച് സംഘടിപ്പിക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിലിന്റെ അധ്യക്ഷതയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെയും മറ്റു ഇതര സംഘടനയിലെ പ്രവർത്തകരും, ഭാരവാഹികളും, കുടുംബാംഗങ്ങളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ഒരു ചെമ്പനീർ പൂവിൻ സുഗന്ധം എന്ന ഗാനാമൃതം ചടങ്ങുകൾക്ക് കൂടുതൽ മികവേകി

Leave A Comment