സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ അന്താരാഷ്ട്ര നേഴ്സസ് ഡേ ആചരിക്കുന്നു ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 8.00 മണിക്ക് സൊസൈറ്റി അങ്കണത്തിൽ കുമാരനാശാൻ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ബഹ്‌റൈനിലെ ആതുര സേവനരംഗത്ത് കഴിഞ്ഞ 46 വർഷം സേവനമനുഷ്ഠിച്ച ഡോക്ടർ പി വി ചെറിയാൻ മുഖ്യ അതിഥിയായും ,ക്യാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി K.T സലിം ചടങ്ങുകളിൽ പങ്കെടുക്കും.
അന്താരാഷ്ട്ര നേഴ്സസ് ഡേയോട് അനുബന്ധിച്ച് ജി എസ് എസ് കുടുംബത്തിലെ 21 നേഴ്സുമാരെ ആദരിക്കും. ബഹ്‌റൈനിലെ യുവാക്കളുടെ ഇടയിൽ പോലും വർദ്ധിച്ചുവരുന്ന ഹാർട്ടറ്റാക്കിന് കാരണവും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും.
തുടർന്ന് ബഹറിൻ കാൻസർ കെയർ ഗ്രൂപ്പുമായി ചേർന്ന് ജനറൽ സെക്രട്ടറി കെ ടി സലീമിന് ജി എസ് എസ് കുടുംബാംഗങ്ങൾ മുടി ദാനം ചെയ്യുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഏവരെയും ഈ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും ജി എസ് എസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനു രാജ് രാജനുമായി (39882437) ബന്ധപ്പെടാവുന്നതാണ്.