പവിഴദ്വീപിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് വൈകുന്നേരം 07:00 മുതൽ 11:00 വരെ ഇന്ത്യൻ ക്ലബിൽ വെച്ച് നടത്തപ്പെടുന്നു.ഈ വാർഷികത്തിൽ മുഖ്യാതിഥിയായി അഷറഫ് താമരശ്ശേരി പങ്കെടുക്കും. കൂടാതെ ഹോപ്പ് സ്ഥാപകരിൽ ഒരാളായ ചന്ദ്രൻ തിക്കോടിയും പങ്കെടുക്കും.കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ ഒരു ചെറു വിവരണം അടങ്ങിയ ഹോപ്പ് സുവനീർ പ്രകാശനം പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.പ്രശസ്ത വയലിനിസ്റ്റ് അപർണാ ബാബുവിന്റെ ലൈവ് മ്യൂസിക്കൽ ഷോ മുഖ്യ ആകർഷണമാകും. കൂടാതെ ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ആകർഷകങ്ങളായ മറ്റു നിരവധി കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് 31 അംഗ കമ്മിറ്റി രൂപീകരിച്ചു.
പ്രോഗ്രാം കൺവീനറായി ഹോപ്പ് പ്രസിഡന്റ് ഷിബു പത്തനംതിട്ടയും, പ്രോഗ്രാം കോഓർഡിനേറ്റർ ആയി ബോബി പുളിമൂട്ടിലും പ്രവർത്തിക്കും. കെ ആർ നായർ, നിസാർ കൊല്ലം, ഷബീർ മാഹി, ജയേഷ് കുറുപ്പ്, താലിബ് അബ്ദുൾ റഹ്മാൻ, ജോഷി നെടുവേലിൽ, ഷാജി ഇളമ്പിലായി, നിസാർ മാഹി, സിബിൻ സലിം, ഗിരീഷ് പിള്ള, മുഹമ്മദ് അൻസാർ, അഷ്കർ പൂഴിത്തല, മനോജ് സാംബൻ, മുജീബ് റഹ്മാൻ, വിനു ക്രിസ്റ്റി, ഷിജു സിപി, ഫൈസൽ പട്ടാണ്ടി, റംഷാദ്, ശ്യാംജിത്ത്, അജിത് കുമാർ, ബിജോ തോമസ്, റോണി, വിപീഷ്, പ്രശാന്ത്, ഷാജി മൂത്തല തുടങ്ങിയവർ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.