വിട ഐസക്ക് ജോർജ്… ആറുജീവനുകളുടെ പ്രാണനിൽ താങ്കളുണ്ടാകും; അവയവദാനത്തിന്റെ നന്മയുമായി ഒരു യുവാവ്

  • Home-FINAL
  • Business & Strategy
  • വിട ഐസക്ക് ജോർജ്… ആറുജീവനുകളുടെ പ്രാണനിൽ താങ്കളുണ്ടാകും; അവയവദാനത്തിന്റെ നന്മയുമായി ഒരു യുവാവ്

വിട ഐസക്ക് ജോർജ്… ആറുജീവനുകളുടെ പ്രാണനിൽ താങ്കളുണ്ടാകും; അവയവദാനത്തിന്റെ നന്മയുമായി ഒരു യുവാവ്


കൊച്ചി: വെറും വയസു മാത്രം നീണ്ട ജീവിതത്തിൽ ആറുപേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം സ്വദേശി ഐസക്ക് ജോർജ് മടങ്ങുന്നത്. അത്രയധികം പേർക്ക് കഴിയാത്ത നന്മ. തങ്ങളുടെ പ്രിയപ്പെട്ടവൻ കൺമുന്നിൽ നിന്നും വിട പറഞ്ഞു പോകുമ്പോഴും മറ്റുള്ള കുറേ ജീവനുകൾക്ക് വേണ്ടി കടുത്തവേദനയിലും ധൈര്യത്തോടെ തീരുമാനമെടുത്ത ഐസക്കിന്റെ കുടുംബത്തോട് കേരളം കടപ്പെട്ടിരിക്കുന്നു.

ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ഐസക്ക് ജോർജിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. ഐസക്ക് നടത്തുന്ന റെസ്റ്റോറന്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോൾ അദ്ദേഹത്തെ ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ജീവിതത്തിലേക്ക് പ്രതീക്ഷകളൊന്നും തന്നെ ബാക്കി വയ്ക്കാത്ത അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണം ഇന്ന് രാവിലെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സ്ഥിരീകരിച്ചത്. ആറോളം മനുഷ്യർക്ക് പുതുജീവൻ നൽകിക്കൊണ്ട് അനശ്വരനാകുകയായിരുന്നു ഐസക്ക്.

കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തിയ ഐസക്കിന്റെ ഹൃദയം ഇനിമുതൽ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിന്റെ ശരീരത്തിലായിരിക്കും മിടിച്ചു തുടങ്ങുക. ഐസക്കിന്റെ കരൾ, വൃക്കകൾ, കണ്ണിന്റെ കോർണിയ എന്നിവയും ജീവദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ രണ്ടുപേർക്ക് കാഴ്ചയുടെ വെളിച്ചവും നാലുപേർക്ക് പുതുജീവനുമാണ് ഐസക്ക് പകർന്നത്.

Leave A Comment