തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ബഹ്റൈനിൽ സിൽവർ ആഭരണ നിർമ്മാണം ആയിരുന്നു ജോലി, ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ജോലി നഷ്ടമായി, നാട്ടിൽ വലിയ തുക ലോണെടുത്ത് ബഹ്റൈനിൽ ജോലിക്ക് എത്തിയ ഇദ്ദേഹം തിരിച്ചുപോയാൽ ഉണ്ടായേക്കാവുന്ന ബാധ്യതയോർത്ത് ഫ്ലക്സി വിസയിൽ ജോലി ചെയ്തുവന്നു,സാമ്പത്തിക ഞെരുക്കം കാരണം ഫ്ളക്സി വിസ പെയ്മെന്റ് യഥാക്രമം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല അതേസമയം തന്നെ ശാരീരികമായ ബുദ്ധിമുട്ടും കൂടി വന്നതിനാൽ നാട്ടിലേക്ക് തിരിച്ചു പോകാതെ മറ്റു മാർഗ്ഗം ഇല്ലാതെ വന്നു, ഹോപ്പുമായി ബന്ധപ്പെടുകയും പരിതാപകരമായ അവസ്ഥ അറിയിക്കുകയും ചെയ്തു.തുടർന്നു ഹോപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹോപ്പിന്റെ ചാരിറ്റി ഫണ്ടിൽ നിന്നും 49-BD ക് നാട്ടിലേക്കുള്ള ഗൾഫ് ടിക്കറ്റും ,ഹോപ്പിന്റെ ഗൾഫ് കിറ്റ് ചലഞ്ചിൽ നിന്നും ഗൾഫ് കിറ്റും നൽകൻ തീരുമാനമായി അങ്ങനെ ഫെബ്രുവരി 25-ആം തീയതി ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും ഇദ്ദേഹം നാട്ടിലേക്ക് യാത്രയായി.ഇദ്ദേഹത്തിന്റെ വിഷമഘട്ടങ്ങളിൽ തണൽ ആകാൻ ടീം ഹോപ്പിന് സാധിച്ചു.സുഗമമായി നാട്ടിലെത്തിയ അനിൽകുമാർ ഹോപ്പ് അംഗങ്ങളെ ബന്ധപ്പെടുകയും സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

