ഹോപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 14 ന്

  • Home-FINAL
  • Business & Strategy
  • ഹോപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 14 ന്

ഹോപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 14 ന്


ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 14 വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തി രക്തദാനം ചെയ്യാവുന്നതാണ്. രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് ഹോപ്പ് സംഘടിപ്പിക്കുന്ന പത്താമത് രക്തദാന ക്യാമ്പാണിത്. രക്തദാനം ചെയ്യാൻ സാധിക്കുന്നവർ വിളിക്കുക 3988 9317 (ജയേഷ്), 3353 0133 (വിപിഷ്), 3554 1033 (ശ്യാംജിത്)

Leave A Comment