ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി നാടണഞ്ഞു.

  • Home-FINAL
  • Business & Strategy
  • ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി നാടണഞ്ഞു.

ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി നാടണഞ്ഞു.


ബഹ്റൈനിൽ വീട്ടു ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശി ജെസ്സി എന്ന സഹോദരി കുറച്ചു കാലമായി ജോലി ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും വളരെ ബുധിമുട്ടിലായിരുന്നു .തുടർന്ന് ഹോപ്പുമായി ബന്ധപ്പെടുകയും ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു അതു പ്രകാരം അവരെ പോയി കാണുകയും ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കുകയും ചെയ്തു.തുടർന്ന് ഹോപ്പിന്റെ പ്രവർത്തകരുടെ സഹായത്താൽ അവർക്കു ഫുഡ്‌ കിറ്റും ആവശ്യമായ മെഡിസിനും എത്തിച്ചു നൽകി.കൂടാതെ രണ്ടുമാസത്തെ ജോലി കൂടി ശരിയാക്കി നൽകി.അടുത്തിടെ ബസ് യാത്രയിൽ ഇറങ്ങുന്നതിനിടയിൽ വീണു കൈക്കുപരിക്ക് പറ്റിയ ഈ സഹോദരിക്ക് തുടർന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ട് ആകും എന്നതിനാൽ വീണ്ടും ഹോപ്പിനെ ബന്ധപ്പെടുകയും ബുദ്ധിമുട്ട് അറിയിച്ചതിന് തുടർന്ന് ഹോപ്പിലെ ഒരു അംഗം സൗഹൃദ കൂട്ടായ്മയിലൂടെ നാട്ടിലേക് യാത്ര ചെയ്യാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഏറ്റെടുത്ത് നൽകുകയും തുടർന്ന് നാട്ടിലേക്ക് മടങ്ങി.20-January മുതൽ 20-February വരെ നടന്നു കൊണ്ടിരിക്കുന്ന ഹോപ്പിന്റെ ഗൾഫ് കിറ്റ് ക്യാമ്പയിനിൽ നിന്നും ഒരു “ഗൾഫ് കിറ്റ് ” നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഈ സഹോദരിക്ക് നൽകാൻ ഹോപ്പിന് സാധിച്ചു ഇത്തരം സാഹചര്യങ്ങളാണ് ഗൾഫ് കിറ്റിന്റെ വിലയേറിയ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്നത്.”നിങ്ങളിലെ നന്മ മറ്റുള്ളവർക്ക് പ്രതീക്ഷയുടെ വെളിച്ചമാകട്ടെ”

Leave A Comment