ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ;ചന്ദ്രൻ തിക്കോടി ബഹ്‌റൈനിലെത്തി

  • Home-FINAL
  • Business & Strategy
  • ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ;ചന്ദ്രൻ തിക്കോടി ബഹ്‌റൈനിലെത്തി

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ;ചന്ദ്രൻ തിക്കോടി ബഹ്‌റൈനിലെത്തി


ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വൈകിട്ട് 7.00 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളും അരങ്ങേറും.

യു എ ഇ യിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുക്കും. കൂടാതെ പരിപാടിയിൽ പങ്കെടുക്കാനായി ജീവകാരുണ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടി ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബർ മാസം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. നിരാലംബരുടെ തോഴൻ എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവും കൂടിയാണ്. വാർഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനർ ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Leave A Comment