മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകി തീർന്ന മെഴുകുതിരി പോലെ സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനപ്പൂർവ്വം വേണ്ടെന്നുവച്ച നമ്മുടെ സ്വന്തം സഹോദരങ്ങളായ കുറച്ചു പ്രവാസികൾ.എല്ലാവരെയും പോലെ തിളങ്ങുന്ന കുപ്പായവും അത്തറും പൂശി നാട്ടിലെത്തണമെന്നുള്ള അവരുടെ ആഗ്രഹങ്ങൾ പ്രവാസത്തിന്റെ കൈപ്പേറിയ അനുഭവങ്ങൾ കൊണ്ട് സാധിക്കാതെ മടങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ സ്വന്തം കൂടപ്പിറപ്പിനെ പോലെ ഒപ്പം നിന്നുകൊണ്ട് “ടീം ഹോപ്പ് ” തന്റെ പ്രിയപ്പെട്ടവർക്ക് നൽകാൻ ചോക്ലേറ്റുകളും,കളിപ്പാട്ടങ്ങളും മറ്റും അടങ്ങുന്ന ഒരു ഗൾഫ് കിറ്റ് നൽകി നാട്ടിലേക്ക് യാത്രയാക്കുന്നു.പത്തുവർഷക്കാലമായി നിലവിൽ 500ല്‍ പരം ഗൾഫ് കിറ്റുകൾ നൽകാൻ ഹോപ്പിന് സാധിച്ചു.ഈ പവിഴ ദ്വീപിൽ നിന്ന് ദുരിതവും പേറി നാട്ടിലേക്ക് മടങ്ങുന്ന ഒരു പ്രവാസി പോലും വെറും കയ്യോടെ പോകരുത് എന്നുള്ള ഹോപ്പ്ന്റെ ദൃഢ നിശ്ചയത്തിൽ ഹോപ്പ്ന്റെ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിൽ.അഭിമാനത്തോടെ അതിലേറെ ചാരിതാർത്ഥത്തിൽ നൽകുന്ന ഗൾഫ് കിറ്റിലേക്ക് നിങ്ങളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു പങ്ക് നൽകണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.

