ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്ലബ്ബ് ക്രിസ്തുമസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ക്രിസ്മസ് ട്രീ ഡെക്കറേഷൻ, കേക്ക് ബേക്കിംഗ് മത്സരങ്ങൾ എന്നിവ ഡിസംബർ 19-ന് നടക്കും. ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരം വൈകുന്നേരം 7 മണി മുതൽ 10 മണി വരെ നടക്കും, 250 ഡോളർ ഒന്നാം സമ്മാനവും , കേക്ക് ബേക്കിംഗ് മത്സരം രാത്രി 8 ന് ആരംഭിക്കും . വിജയിക്ക് 125 ഡോളർ സമ്മാനവുമാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ ക്ലബ് അറിയിച്ചു. മത്സരങ്ങളിലേക്ക് സൗജന്യമായി പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ് ഇന്ത്യൻ ക്ലബ് റിസപ്ഷനിൽ രജിസ്ട്രേഷൻ ഫോമുകൾ ലഭ്യമാണെന്നും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 15-ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബിൻ്റെ എൻ്റർടൈൻമെൻ്റ് സെക്രട്ടറി എസ്. നന്ദകുമാറിനെ 36433552 എന്ന നമ്പറിലോ അസി. എൻ്റർടൈൻമെൻ്റ് സെക്രട്ടറി റെയ്സൺ വർഗീസ് 39952725 അല്ലെങ്കിൽ ചീഫ് കോർഡിനേറ്റർ ശ്രീ. റെമി പിൻ്റോ 39922707 എന്നിവരുമായി ബന്ധപ്പെടാം