ഐ.സി.എഫ്. വിശ്വാസപൂർവം ബുക്ക് ടെസ്റ്റ് ആഗസ്ത് 29 ന്

  • Home-FINAL
  • Business & Strategy
  • ഐ.സി.എഫ്. വിശ്വാസപൂർവം ബുക്ക് ടെസ്റ്റ് ആഗസ്ത് 29 ന്

ഐ.സി.എഫ്. വിശ്വാസപൂർവം ബുക്ക് ടെസ്റ്റ് ആഗസ്ത് 29 ന്


ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം, അടിസ്ഥാനമാക്കി ഐ.സി.എഫ്. പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന .ബുക്ക് ടെസ്റ്റ് ആഗസ്റ്റ് 29 ന് ബഹ്റൈനിൽ ഏഴ് കേന്ദ്രങ്ങളിലായി നടക്കും.

കനൽ പഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നോക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹമായും വിദ്യാഭ്യാസരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് സമൂഹത്തിന് മാതൃകയായ ഒരു മഹാ മനീഷിയുടെ വ്യക്തി ജീവിതം വരച്ചു കാണിക്കുന്ന പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളുമാണെന്നത് കൊണ്ടാണ് വിശ്വാസപൂർവ്വം പരീക്ഷക്കായി തെരെഞ്ഞെടുത്തത്.

വർത്തമാനകാലത്ത് കാന്തപുരം ഉയർത്തിപ്പിടിച്ച മാറവിക മൂല്യങ്ങളും കാഴ്ചപ്പടുകളും സമൂഹം ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.തന്റെ വിശ്വാസത്തിന്റെ ശക്തമായ പ്രേരണയാണ് നിമിഷ പ്രിയ ഉൾപ്പെടെയുള്ളവരുടെ വിഷയത്തിൽ ഇടപെട്ടതെന്ന് അദ്ധേഹം പറഞ്ഞിരുന്നു, സ്കൂൾ സമയ മാറ്റത്തിൽ അദ്ദേഹം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഉൾപ്പെടെ സമൂഹം വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
ബഹ്റൈൻ നാഷനൽ തലത്തിൽ ഉയർന്ന മാർക്കു നേടുന്ന വിജയി കൾക്ക് സ്വർണ്ണ കോയിൻ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഐ.സി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment