ഐ.സി.എഫ്. ബഹ്റൈൻ നേതൃസംഗമം സംഘടിപ്പിച്ചു.

ഐ.സി.എഫ്. ബഹ്റൈൻ നേതൃസംഗമം സംഘടിപ്പിച്ചു.


ഐ.സി.എഫ്. ബഹ്‌റൈൻ നാഷനൽ മനാമ സുന്നി സെന്ററിൽ നേതൃസംഗമം സംഘടിപ്പിച്ചു. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ്. സംസ്ഥാന സിക്രട്ടറി എം. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്യു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സിക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി.ധാര്‍മികതക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വലിയൊരു സമൂഹത്തെ ഓരോ നാട്ടിലും സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് നാളിതുവരെ ഐ സി എഫ് നടത്തിയ സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു .

സ്വന്തം കാര്യത്തിലേക്ക് ചുരുങ്ങാതെ സമൂഹത്തിന്റെയും ചുറ്റുമുള്ളവരുടെയും അഭിവൃദ്ധിക്കുവേണ്ടി തങ്ങളുടെ ജോലിഭാരങ്ങൾക്കിടയിലും മുഴുകുന്നവർ വലിയ സന്ദേശം തന്നെയാണ് സമൂഹത്തിന് നൽകുന്നതെന്നും വ്യക്തിപരമായി വികസിക്കുന്നതോടൊപ്പം നാടിന്റെ സാഹചര്യത്തിനൊത്ത് ഇടപെടാനും ഐ സി എഫ് അംഗങ്ങൾക്കും ഘടകങ്ങൾക്കും കഴിയുന്നവെന്നത് പ്രശംസനീയ മാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഐ.സി.എഫ് ഇന്റർ നാഷനൽ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡണ്ട് മാരായി തെരെഞ്ഞെടുക്കാപ്പട്ട അഡ്വ: എം.സി. അബ്ദുൽ കരീം, കെ. സി.സൈനുദ്ധീൻ സഖാഫി എന്നിവരെ സംഗമത്തിൽ ആദരിച്ചു. ഉസ്മാൻ സഖാഫി, അബ്ദുൽ സലാം മുസ്ലാർ, അബ്ദുൽ ഹക്കിം സഖാഫി എന്നിവർ നേത്യത്വം നൽകി.നാഷനൽ ജനറൽ സിക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു

Leave A Comment