വിശ്വാസപൂർവ്വം ബ്യക്ക് ടെസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു

  • Home-FINAL
  • Business & Strategy
  • വിശ്വാസപൂർവ്വം ബ്യക്ക് ടെസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു

വിശ്വാസപൂർവ്വം ബ്യക്ക് ടെസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു


ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ്) ഇന്റർ നാഷനൽ തലത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ ‘ വിശ്വാസപൂർവ്വം ‘ആസ്പദമാക്കി റീജിയൻ തലങ്ങളിൽ നടത്തിയ ബുക്ക് ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.ബഹ്റൈൻ നാഷനൽ തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി നിസാമുദ്ദീൻ മദനി ഒന്നാം സ്ഥാനവും അബ്ദുൽ കരീം ഏലംകുളം, ഹസ്സൻ സഖാഫി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റിജിയൻ തലങ്ങളിൽ അഷ്ഫാഖ് മണിയൂർ, ഹാഷിം ബദറുദ്ധീൻ (സൽ മാബാദ്), ജലാലുദ്ധീൻ മൂടാടി , നൗഫൽ (റിഫ), ഇസ്ഹാഖ് എൻ പി , മുഹമ്മദ് ജുനൈദ് (ഹമദ് ടൗൺ), മൻസൂർ അഹ്സനി , അബ്ദുറസാഖ് ഹാജി (ഉമ്മുൽ ഹസം ), ഹുസൈൻ സഖാഫി, ഷഫീഖ് പൂക്കയിൽ ( മനാമ ), അബ്ദുൽ കരീം പഴന്തൊടി , മുഹമ്മദ് റഫീക്ക് (ഗുദൈബിയ), ഹസ്സൻ സഖാഫി, മുഹമ്മദ് കോമത്ത്, ഷഫീഖ് കെ. പി. ( മുഹറഖ്), നിസാമുദ്ധീൻ മദനി, അബ്ബാസ് മണ്ണാർക്കാട് (ഇസാ ടൗൺ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ഐ.സി.എഫ്. ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൽ കരീം,, ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. മുഴുവൻ വിജയികളെയും ബുക്ക് ടെസ്റ്റിൽ പങ്കാളികളായവരെയും ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.

Leave A Comment