റമളാൻ വിശുദ്ധിയുടെ മാസം ഐ സി എഫ് ക്യാമ്പയിന് ഇന്ന് (തിങ്കൾ ) തുടക്കമാവും

  • Home-FINAL
  • Business & Strategy
  • റമളാൻ വിശുദ്ധിയുടെ മാസം ഐ സി എഫ് ക്യാമ്പയിന് ഇന്ന് (തിങ്കൾ ) തുടക്കമാവും

റമളാൻ വിശുദ്ധിയുടെ മാസം ഐ സി എഫ് ക്യാമ്പയിന് ഇന്ന് (തിങ്കൾ ) തുടക്കമാവും


‘റമളാൻ വിശുദ്ധിയുടെ മാസം ‘ എന്ന ശീർഷകത്തിൽ ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന റമളാൻ ക്യാമ്പയിന് ഇന്ന് ( തിങ്കൾ ) വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ബറാഅത്ത് ആത്മീയ സംഗമങ്ങളോടെ തുടക്കമാവും. ഒന്നര മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി റമളാൻ മുന്നൊരുക്കം,, പ്രകാശതീരം – ഖുർആൻ പ്രഭാഷണം, ഇഫ്താർ സംഗമങ്ങൾ, സക്കാത്ത് ഡ്രൈവ്, സ്റ്റുഡൻസ് ഇഫ്താർ, സൗഹൃദ സംഗമം, റിലീഫ് പ്രവർത്തനങ്ങൾ, തിലാവ- ഖുർആൻ പാരായണ മത്സരം, ഈദ് സംഗമം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും.കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര യുടെ ഖുർആൻ പ്രഭാഷണം നടക്കും. ഖുർആൻ പഠന പാരായണ മത്സരമായ തിലാവയിൽ ബഹ്റൈനിലെ 11 മദ്രസ്സകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും .റിജിയൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികൾ നടക്കും.
ഐ സി എഫ് തസ്കിയ ഡിപ്പാർട്ട് ട്ട് മെന്റ് കാമ്പയിൻ കാല പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. നാഷണൽ തസ്കിയ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂർ അദ്ധ്യക്ഷത വഹിച്ചു.കെ. സി. സൈനുദ്ധീൻ സഖാഫി, കെ കെ. അബൂബക്കർ ലത്വീഫി,, അബ്ദുൽ ൽ ഹകീം സഖാഫി, ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി സംബന്ധിച്ചു.

Leave A Comment