എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ നോളജ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച കരിയർ ക്രാഫ്റ്റ് ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി. ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു.
ഐ.എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിൻ അക്കാദമിക് ഡയരക്ടറുമായ നാഫൽ കോഡൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉപരി പഠനത്തെക്കുറിച്ചും പുതിയ കാലത്തെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, അബ്ദുൽ സലാം മുസ്ല്യാർ , ശമീർ പന്നൂർ സംസാരിച്ചു നോളജ് ഡിപ്പാർട്ട്മെന്റ് സിക്രട്ടറി നൗഷാദ് മുട്ടുന്തല സ്വാഗതവും നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.