സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസ കളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18 ശനിയാഴ്ച നടക്കും, ബഹ്‌റൈൻ ഐ സി എഫ് ന് കീഴിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.മനാമ,മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം,ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് എന്നീ എട്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ സജീകരിച്ചിരിക്കുന്നത്.
ഐ സി എഫ് മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിന്റെയും, സുന്നി റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനി ന്റെയുംനേതൃത്വത്തിലുള്ള വിദഗ്ദ സമിതി പരീക്ഷകൾക്ക് മേൽ നോട്ടം വഹിക്കും.അബ്ദുൽ ഹകീം സഖാഫി കിനാലൂർ ആണ് ചീഫ് എക്സാമിനർ. സൈനുദ്ധീൻ സഖാഫി, നസീഫ് അൽഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ധീ ഖി, റഫീഖ് ലത്തീഫി,ഹുസൈൻ സഖാഫി, ഉസ്മാൻ സഖാഫി, മൻസൂർ അഹ്സനി എന്നിവരെ എക്സാമിനർ മാരായും നിയമിച്ചു.പരീക്ഷക്കായുള്ള ഒരുക്കങ്ങൾ പൂർത്തി യായതായി നേതാക്കൾ വിലയിരുത്തി.പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29 ന് പ്രസ്തുത കേന്ദ്രങ്ങളിൽ നടക്കും.
ഇത് സംബന്ധമായി ചേർന്ന് യോഗത്തിൽ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ വയനാട് അധ്യക്ഷതവഹിച്ചു, ഐ സി എഫ്. ഇന്റർ നാഷണൽ ഡെപ്യുട്ടി പ്രസിഡന്റ് മാരായ കെ. സി. സൈനുദ്ധീൻ സഖാഫി,, എം. സി അബ്ദുൽ കരീം എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. അബ്ദുൽ ഹകീം സഖാഫി, കിനാലൂർ, റഫീഖ് ലത്തീഫി, ശംസുദ്ധീൻ സുഹ് രി, ശിഹാബ് സിദ്ദീഖി, യുസുഫ് അഹ്സനി, തുടങ്ങിയവർ സംബന്ധിച്ചു, നസീഫ് അൽ ഹ്സനി സ്വാഗതവും, റഹീം സഖാഫി വരവൂർ നന്ദിയും പറഞ്ഞു.

