കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരി ഷ്കരണത്തിൽ (എസ് ഐ ആർ) പ്ര വാസികൾക്കുള്ള ആശങ്ക രേഖപ്പെടു ത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരി ച്ചാണ് തിര. കമ്മീഷൻ എസ്.ഐ.ആർ പ്രവർത്തനം നടക്കുന്നത്. ജനപ്രാതിനി ധ്യ നിയമം-1951 പ്രകാരം വോട്ടർ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താ നും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശ മുണ്ടെങ്കിലും, ഈ പ്രക്രിയ പ്രവാസികളു ടെ ജനാധിപത്യ അവകാശങ്ങൾ നിഷേ ധിക്കുന്നതാകരുത് എന്ന് ഐ സി എഫ് മുന്നറിയിപ്പ് നൽകി.
കേരളത്തിന്റെ സാമൂഹിക സാമ്പ ത്തിക വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന പ്രവാസികൾ ഈ പരിഷ്ക രണത്തിൽ ഏറ്റവും ആശങ്കാകുലരാണ് . 2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തി ലധികം കേരളീയരായ പ്രവാസികളുണ്ട്.
എന്നാൽ, 2024ലെ ലോക്സഭാ തിരഞ്ഞെ ടുപ്പ് കണക്കുകൾ പ്രകാരം ഇതിൽ 90,051 പേർക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ ഇടം നേടാൻ സാധിച്ചത്. ശേഷിക്കുന്ന 21 ലക്ഷത്തിലധികം പേർ ഇപ്പോഴും പട്ടി കക്ക് പുറത്താണ്.
നിലവിലെ നടപടിക്രമമനുസരിച്ച്, വോ ട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫീസർ അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമ സക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോ ടെ മാത്രമേ വോട്ടവകാശം ഉറപ്പാക്കാനാ കൂ. മറ്റു പ്രവാസികൾക്കാകട്ടെ, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ അംഗീകൃത രേഖകൾ ഹാജരാക്കി പരി ശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥൻറെ മുമ്പിൽ ഹാജരാക്കേണ്ടതുമുണ്ട്.
സംസ്ഥാനത്ത് എസ് ഐ ആർ പൂർ ത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മൂന്ന് മാസത്തെ സമയപരിധി, ഈ സമയത്തിനുള്ളിൽ രേഖകൾ നൽകി വോട്ടവകാശം ഉറപ്പാക്കാൻ ഭൂരിഭാഗം പ്ര വാസികൾക്കും സാധ്യമാകണമെന്നില്ല. മാത്രമല്ല, ബി എൽ ഓ പരിശോധനയ്ക്ക്
വരുമ്പോൾ വീട്ടുകാരനും ചിലപ്പോൾ കു ടുംബവും വിദേശത്തായിരിക്കും. ഇത് വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇട യാക്കുകയും, നിലവിലെ പട്ടികയിലുള്ള വർ പോലും പുറത്താക്കപ്പെടുകയും ചെ യ്യുമെന്നും ഐ സി എഫ് ചൂണ്ടിക്കാട്ടി.
എസ് ഐ ആർ പ്രവാസികളുടെ രാ ഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടു ത്തുന്ന പ്രക്രിയയാകരുത്. പ്രവാസികളു ടെ വോട്ടവകാശം ഒരു രാഷ്ട്രീയ പ്രശ്‌നമ ല്ല, അതിലുപരി ജനാധിപത്യം വിഭാവനം ചെയ്യുന്ന സമത്വവും സാർവത്രിക വോട്ട വകാശവും ഉറപ്പ് വരുത്തുന്നതിൽ അനി വാര്യ ഘടകം കൂടിയാണ്. അതിനാൽ, വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ സമ യപരിധി ദീർഘിപ്പിക്കണമെന്നും, ബി എൽ ഒ പരിശോധനയ്ക്ക് പകരമായി മറ്റ് അംഗീകൃത സർക്കാർ രേഖകളോ ഡിജി റ്റൽ സംവിധാനങ്ങളോ വഴി പ്രവാസിക ളെ കേരളീയരായി അംഗീകരിക്കാൻ ഇള വുകൾ അനുവദിക്കണമെന്നും ഐ സി എഫ്‌തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവ ശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തര മായി കേരള സർക്കാരും രാഷ്ട്രീയ കക്ഷി കളും ശക്തമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

