ഐ.സി.എഫ്. ഇന്റർനാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ഐ.സി.എഫ്. ഇന്റർനാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി

ഐ.സി.എഫ്. ഇന്റർനാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി


ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർ നാഷനൽ ജനറൽ സിക്രട്ടറി നിസാർ സഖാഫി വയനാട്, ഡപ്യൂട്ടി പ്രസിഡണ്ട് മാരായ കെ.സി. സൈനുദ്ധീൻ സഖാഫി , അഡ്വ: എം. സി. അബ്ദുൽ കരീം എന്നിവർക്ക് ബഹ്റൈൻ നാഷനൽ കമ്മിറ്റി സ്വീകരണം നൽകി.

ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിലിന് കീഴിൽ വിവിധ രാജ്യങ്ങളിലായി വിദ്യഭ്യാസ സാമൂഹ്യ സേവന മേഖലകളിൽ ചുരുങ്ങിയ കാലം കൊണ്ട് സക്രിയമായ പ്രവാസത്തിന്റെ തുടിപ്പായി മാറാനും നാടിന്റെ ആവശ്യങ്ങളിലും നവോത്ഥാന സേവന സംരംഭങ്ങളിലും സജീവ പങ്കാളിത്തം വഹിക്കാനും പ്രവാസം പ്രതിസന്ധിയാക്കാതെ സന്നദ്ധ സേവനത്തിനത്തിനിറങ്ങിയ അരലക്ഷത്തിലധികം വരുന്ന ഐ.സി എഫ് പ്രവർത്തകർക്ക് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് സ്വീകരണ സംഗമത്തിൽ നിസാർ സഖാഫി വ്യക്തമാക്കി.

സ്വീകരണ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സിക്രട്ടറി മജീദ് കക്കാട്, എസ്. വൈ. എസ്. സംസ്ഥാന സിക്രട്ടറി സാദിഖ് വെളിമുക്ക് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ,സിക്രട്ടറി ശമീർ പന്നൂർ, സുലൈമാൻ ഹാജി, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ എന്നിവർ സംബന്ധിച്ചു.

Leave A Comment