ദിവസേന മലയാളികളെ കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ ഉൾപ്പടെ നൂറിൽ പരം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്.വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സൂഖിലെ കടകളിലെ ജീവനക്കാർക്ക് ഐസിഫ് വർഷങ്ങളായി നടത്തുന്ന ഇഫ്താർ ഏറെ ആശ്വാസമാണ് നൽകുന്നത്.ഇങ്ങനെ എല്ലാ വർഷവും ഇഫ്താർ സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജിയൻ പ്രസിഡന്റ് നിസാർ സഖാഫി അറിയിച്ചു.വരും വർഷങ്ങളിൽ ഇഫ്താർ ഇതിനേക്കാൾ വിപുലമായി സംഘടിപ്പിക്കുമെന്ന് റീജിയൻ സെക്രട്ടറി ഇസ്‌ഹാഖ് മട്ടന്നൂർ പറഞ്ഞു.ദിവസേന ഇഫ്താറിന് മുൻപ് നടക്കുന്ന പ്രാർത്ഥനക്ക് ,നിസാർ സഖാഫി ,ശിഹാബുദ്ദീൻ സിദീക്കി ,ഇസ്മായിൽ മുസ്‌ലിയാർ ,ഇബ്രാഹിം സഖാഫി ,അബദുറഹിമാൻ ചെക്കിയാട് എന്നിവർ നേതൃത്വം നൽകും.സൂഖിലെ വിശ്വാസികളുടെ സൗകര്യാർത്ഥം ദിനേന രണ്ടു തവണ തറാവീഹ് നിസ്കാരവും റമളാന്റെ അവസാന പത്തുകളിൽ പ്രത്യേക പ്രാർത്ഥനാ മജ്ലിസും പെരുന്നാൾ ദിവസം നിസ്കാരവും ഈദ് സംഗമവും വർഷങ്ങളായി നടന്നുവരുന്നു.