മൗലികാവകാശ ലംഘനങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം: ഐ.സി.എഫ്. പൗരസഭ

  • Home-FINAL
  • Business & Strategy
  • മൗലികാവകാശ ലംഘനങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം: ഐ.സി.എഫ്. പൗരസഭ

മൗലികാവകാശ ലംഘനങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണം: ഐ.സി.എഫ്. പൗരസഭ


ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി പൗരൻമാരുടെ മൗലികാവകാശ മാണെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടർന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ്’ നീതി സ്വതന്ത്രമാവട്ടെ ‘ എന്ന ശീർഷകത്തിൽ ഐ.സി.എഫ്. പൗരസഭ സംഘടിപ്പിച്ചത്.

ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്. ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ.വിവേചനരഹിതമായി എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കുമ്പോഴെ സ്വാതന്ത്ര്യം എന്നത് അർത്ഥപൂർണ്ണമാവുകയുള്ളൂ.ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങള്‍ മാനിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക ക്രമം ഇനിയും ഇന്ത്യയിൽ ഉണ്ടായി വരേണ്ടതിന്റെ അനിവാര്യത പൗരസഭയിൽ സംസാരിച്ചവർ ചൂട്ടിക്കാട്ടി.

സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗരസഭ അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.ഐ.സി.ആർ എഫ് മുൻ ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, കെ.എം.സി സി ജനറൽ സിക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ ഐ.സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, , ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. ഐ സി എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും സംഘടനാ സെക്രട്ടറി ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

Leave A Comment