ഐ സി എഫ് പ്രകാശതീരം , 26 സ്വാഗത സംഘം രൂപവത്കരിച്ചു

  • Home-FINAL
  • Business & Strategy
  • ഐ സി എഫ് പ്രകാശതീരം , 26 സ്വാഗത സംഘം രൂപവത്കരിച്ചു

ഐ സി എഫ് പ്രകാശതീരം , 26 സ്വാഗത സംഘം രൂപവത്കരിച്ചു


റമളാൻ ക്യാമ്പയിന് മുന്നോടിയായി ഐ. സി. എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണം – പ്രകാശതീരം’ 26 ന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളിലായി മുഹറഖ് സയാനി ഹാളിൽ നടക്കുന്ന പരിപാടിക്ക് പ്രമുഖ ഖുർആൻ .പ്രഭാഷകനും യുവ പണ്ഡിതനുമായ ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നൽകും.സ്വാഗതസംഘം ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), ശമീർ പന്നൂർ(ജനറൽ കൺവീനർ) നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.സബ്കമ്മിറ്റി അംഗങ്ങളായി ശംസുദ്ധീൻ പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട്, ശംസുദ്ധീൻ സുഹ് രി ( പ്രചരണം ), സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബുദ്ധീൻ സിദ്ദീഖി, നൗഫൽ മയ്യേരി ( ഫിനാൻസ് ), സമദ് കാക്കടവ്, അബ്ദുള്ള രണ്ടത്താണി, അസ്കർ താനൂർ , ഇബ്രാഹീം വി, ഷഹീൻ അഴിയൂർ , അബ്ദുൽ ൽ സലാം പെരുവയൽ എന്നിവരെയും തെരെഞ്ഞെടുത്തു.ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. സി. സൈനുദ്ധീൻ സഖാഫി, സൂലൈമാൻ ഹാജി മേപ്പയ്യൂർ, റഫീക്ക് ലത്വീഫി വരവൂർ, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദു റസാക്ക് ഹാജി, ശംസുദ്ധീൻ സുഹ് രി, സി എച്ച് അഷ്റഫ് ഹാജി, നൗഫൽ മയ്യേരി, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുന്തല സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.

Leave A Comment