ഐ.സി.എഫ് റിഫ റീജിയൻ മദ്ഹുറസൂൽ സമ്മേളനം ഇന്ന്

  • Home-FINAL
  • Business & Strategy
  • ഐ.സി.എഫ് റിഫ റീജിയൻ മദ്ഹുറസൂൽ സമ്മേളനം ഇന്ന്

ഐ.സി.എഫ് റിഫ റീജിയൻ മദ്ഹുറസൂൽ സമ്മേളനം ഇന്ന്


തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ റീജിയൻ മൗലിദ് മജ്ലിസും മദ്ഹുറസൂൽ സമ്മേളനവും ഇന്ന് വെള്ളി സനദ് ബാബ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.

വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രവാചക പ്രകീർത്തനത്തിന്റെ ഈരടികൾ തീർത്ത് മൗലിദ് മജ്ലിസോടുകൂടെ സമ്മേളനത്തിന് തുടക്കമാവും,സ്വദേശി പ്രമുഖനായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ബഹ്‌റൈൻ ഉദ്ഘടനം ചെയ്യും, പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കുന്ന ചടങ്ങിൽ മദ്ഹുറസൂൽ സമ്മേളനത്തിലെ മുഖ്യാഥിതിയും പ്രമുഖ വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും.

Leave A Comment