ഐ.സി.എഫ്. റിഫ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു

ഐ.സി.എഫ്. റിഫ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു


ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) റിഫ റീജിയൻ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. റിജിയൻ പ്രസിഡണ്ട് ശംസുദ്ധീൻ സുഹ്‌രിയുടെ അദ്ധ്യക്ഷതയിൽ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ, ഹാദിയ വിമൻസ് അക്കാദമി എന്നിവ വിപുലീകരിച്ച സുന്നി സെന്ററിൽ പ്രവർത്തിക്കും. കൂടാതെ വാരാന്ത്യ ആത്മീയ മജ്ലിസുകൾ, ഖുർആൻ , ഹദീസ് പഠന ക്ലാസുകൾ എന്നിവയും നടക്കും.ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ്. ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് മാരായ കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം എന്നിവർ മുഖ്യാതിഥികളായിരുന്നു. നാഷണൽ നേതാക്കളായ അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, റഫീഖ് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി, അബ്ദുൽ സലാം മുസ്ല്യാർ, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.

അബ്ദുസ്സമദ് കാക്കടവ്, മമ്മൂട്ടി മുസ്ല്യാർ , ഷംസുദ്ധീൻ പൂക്കയിൽ. സിയാദ് വളപട്ടണം, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ, റഹീം സഖാഫി വരവൂർ എന്നിവർ സംബന്ധിച്ചു. റീജിയൻ ജനറൽ സിക്രട്ടറി സുൽഫിക്കർ അലി അയിരൂർ സ്വാഗതവും ഇർഷാദ് ആറാട്ട്പുഴ നന്ദിയും പറഞ്ഞു

Leave A Comment