തിരുവസന്തം – 1500″ഐ.സി.എഫ്. മിലാദ് ക്യാമ്പയിന് തുടക്കം

  • Home-FINAL
  • Business & Strategy
  • തിരുവസന്തം – 1500″ഐ.സി.എഫ്. മിലാദ് ക്യാമ്പയിന് തുടക്കം

തിരുവസന്തം – 1500″ഐ.സി.എഫ്. മിലാദ് ക്യാമ്പയിന് തുടക്കം


പ്രവാചകൻ മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി. തിരുവസന്തം – 1500 എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൻ പരിപാടികൾ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കും.

ക്യാമ്പയിനി’ന്റെ ഭാഗമായി റീജിയൻ, യൂണിറ്റ് ഘടകങ്ങളിലായി സ്നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈന്റ്, ഡെയ്ലി ക്വിസ്സ്, മിഡ്നൈറ്റ് ബ്ലും, മദ്ഹു റസൂൽ സമ്മേളനം എന്നിവ നടക്കും.ഇന്ന് (റബീൽ അവ്വൽ 1 ) മുതൽ സപ്റ്റംബർ നാല് വരെ നീണ്ടു നിക്കുന്ന പ്രതിദിന പ്രവാചക പ്രകീർത്തന സദസ്സുകൾ ബഹ്റൈനിലെ പതിനഞ്ച് കേന്ദ്രങ്ങളിലായി നടക്കും. സെപ്റ്റംബർ നാല് മുതൽ പതിനാല് വരെ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായി പങ്കെടുക്കും.

ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷനൽ കാബിനറ്റ് പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ. സി. സൈനുദ്ധീൻ സഖാഫി , അസ്വ: എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ല്യാർ, ഉസ്മാൻ സഖാഫി, ശിഹാബുദ്ധീൻ സിദ്ദീഖി, ശമീർ പന്നൂർ, എന്നിവർ സംബന്ധിച്ചു.

Leave A Comment