മെയ് ദിനാഘോഷത്തിന്റെ ഭാഗമായി, ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .മെയ് 1 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഇന്ത്യൻ ക്ലബിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. തികച്ചും സൗജന്യമായ മെഡിക്കൽ ക്യാമ്പിൽ ബഹ്റൈനിലെ എല്ലാ ജനങ്ങൾക്കും പങ്കെടുക്കാൻ കഴിയും.കിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ശങ്കരി, ഡയബറ്റിക് സ്പെഷ്യലിസ്റ്റ് (ഐഎം) – ഡോ. ഹാജിറ, ജനറൽ സർജൻ – ഡോ. ആകാശ്, ദന്തഡോക്ടർ – ഡോ. ഡെസ്മണ്ട്, ഡയറ്റീഷ്യൻ എന്നിവരുടെ സേവനങ്ങളും കൂടതെ , മറ്റ് സൗജന്യ വെൽനസ് ലാബ് പരിശോധനകളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എല്ലാ പൊതുജനങ്ങൾ ഈ ക്യാമ്പിൽ പങ്കെടുത്ത് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ ക്ലബ് ഓഫീസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മെഡിക്കൽ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ പ്രസിഡന്റ് കാഷ്യസ് പെരേരയെ 39660475 എന്ന നമ്പറിലോ, ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. നെ 39623936 എന്ന നമ്പറിലോ, ദി എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ എസ്. നന്ദകുമാറിനെ 36433552 എന്ന നമ്പറിലോ, കോർഡിനേറ്റർ ശ്രീ താമരയ്ക്കണ്ണനെ 39374381 എന്ന നമ്പറിലോ, ഇന്ത്യൻ ക്ലബ് റിസപ്ഷനെ 17253157 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.