ഇന്ത്യൻ ക്ലബ്ബ് ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 ന്

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ്ബ് ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 ന്

ഇന്ത്യൻ ക്ലബ്ബ് ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 ന്


ബഹ്‌റൈനിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും ഇന്ത്യൻ ക്ലബ്ബിന്റെ വാർഷിക പരിപാടികളിൽ പ്രധാനപ്പെട്ടതുമായ സൗന്ദര്യമത്സര പരിപാടി ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും.

സൗന്ദര്യവും ബുദ്ധിശക്തിയും കൂടി പരീക്ഷിക്കുന്ന മത്സരത്തിൽ ബഹ്‌റൈനിൽ താമസിക്കുന്ന 17 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 മത്സരാർത്ഥികൾ മെയ് ക്വീൻ മത്സരത്തിൽ പങ്കെടുക്കും.ബഹ്‌റൈനിലെ വിഐപികൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ പരിപാടികൾ പങ്കെടുക്കും.വിഐപികൾ, വിശിഷ്ട വ്യക്തികൾ, ക്ലബ് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരുൾപ്പെടെ 1,500 ൽ അധികം പ്രേക്ഷകരെ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ക്ലബ്ബ് അറിയിച്ചു. ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി സ്പോൺസർ ചെയ്തിരിക്കുന്ന പരിപാടിക്ക് ആഫ്രിക്കൻ ഈസ്റ്റേണും സ്‌പോൺസർമാരും പിന്തുണ നൽകുന്നു.മത്സരങ്ങളുടെ ഭാഗമായി ലൈവ് മ്യൂസിക്കൽ ബാൻഡിന്റെ പ്രകടനങ്ങൾ, മറ്റ് ഡാൻസുകൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.പരിപാടിയിലേക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് ജോസഫ് ജോയിയെ 39802800 എന്ന നമ്പറിലോ ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. നെ 39623936 എന്ന നമ്പറിലോ ബന്ധപ്പെടാം

Leave A Comment