ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം – ആവണി 2025 , ഒക്ടോബർ പത്തിന് നടന്ന ഓണസദ്യയോടെ സമാപിച്ചു.സമാപന ആഘോഷങ്ങൾ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.സെലിബ്രിറ്റി ഷെഫായ ജയസുകുമാരപിള്ളയും സംഘവും ഒരുക്കിയ സദ്യ കഴിക്കാൻ 3500 അധികം ആളുകൾ എത്തിയിരുന്നു.

ടീ ആരവത്തിന്റെ മ്യൂസിക് ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ്,സെക്രട്ടറി അനിൽകുമാർ,കൺവീനർ സാനി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിക്ക് പിന്തുണയുമായി നിറഞ്ഞുനിന്ന എല്ലാ സ്പോൺസർമാർക്കും ഇന്ത്യൻ ക്ലബ്ബിന്റെ അംഗങ്ങളുടെ പേരിൽ, പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.

