ഐസിആർഎഫ് – ബിഡികെ രക്തദാന ക്യാമ്പ്

ഐസിആർഎഫ് – ബിഡികെ രക്തദാന ക്യാമ്പ്


ഐസിആർഎഫ് ഉം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 55 പേര് രക്തം നൽകി.ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ് രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ,ബ്ലഡ് ഡൊണേഷൻ കോർഡിനേറ്ററും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി സലീം, ബിഡികെ പ്രസിഡന്റ്‌ റോജി ജോൺ എന്നിവർ സംസാരിച്ചു.ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ബ്ലഡ് ഡൊണേഷൻ കോർഡിനേറ്ററായ സുനിൽ കുമാർ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ,ശിവകുമാർ,മുരളീകൃഷ്ണൻ,സുബൈർ കണ്ണൂർ, നൗഷാദ് പൂന്നൂർ, ഫൈസൽ മടപ്പള്ളി, അനു ജോസ്, ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, വൈസ്‌ പ്രസിഡണ്ട്മാരായ സുരേഷ് പുത്തൻവിളയിൽ, സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർസ്‌ നിതിൻ ശ്രീനിവാസ്, സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ടി.ജെ. ഗിരീഷ്, അസീസ് പള്ളം, ഗിരീഷ് കെ.വി, അബ്ദുൽസലാം, നാഫി, സലീന റാഫി, ശ്രീജ ശ്രീധരൻ, വിനീത വിജയൻ, സെഹ്‌ലാ ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment