ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി

ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി


ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി.ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്റൈൻ വിമാനത്താവളത്തില്‍ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് സ്വീകരിച്ചു. നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. രണ്ടുദിവസത്തെ സന്ദർശനത്തിൽ ബഹ്‌റൈൻ ഗവൺമെന്റിലെയും പാർലമെന്റിലെയും ഉന്നത ഉദ്യോഗസ്ഥരുമായും മറ്റ് പങ്കാളികളുമായും അവർ കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് വിവരം . ബഹ്റൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകള്‍ നടത്തും. എല്ലാ രീതിയിലുമുള്ള ഭീകരതക്കെതിരെ ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത ശക്തമായ സന്ദേശം എത്തിക്കുക എന്നതാണ് പ്രതിനിധി സംഘത്തിന്‍റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞു.നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്‌റൈൻ സന്ദർശനത്തിന് ശേ‍‍ഷം സംഘം 25ന് കുവൈത്തിലേക്കും അവിടെനിന്ന് 27ന് സൗദിയിലേക്കും പോകും. 30ന് സംഘം അള്‍ജീരിയയിലേക്കാണ് പോവുക. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം.

Leave A Comment