ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻവർദ്ധനവ്:ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്ന് , ഇന്ത്യൻ സ്ഥാനപതി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻവർദ്ധനവ്:ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്ന് , ഇന്ത്യൻ സ്ഥാനപതി

ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻവർദ്ധനവ്:ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്ന് , ഇന്ത്യൻ സ്ഥാനപതി


ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി യുമായി ചേർന്ന് ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ “ഫോക്കസിങ് ഓൺ ബൈലാറ്ററൽ ഇൻവെസ്റ്റ്മെൻറ്സ് എന്ന പരിപാടി സംഘടിപ്പിച്ചു.പരിപാടിയിൽ . ബഹ്‌റൈനിലെ വ്യവസായ വാണിജ്യ മന്ത്രി H E അബ്ദുല്ല ബിൻ ആദെൽ ഫഖ്‌റോയും, ബിഐഎസിൻ്റെയും ഇന്ത്യൻ, ബഹ്‌റൈൻ ബിസിനസ് കമ്മ്യൂണിറ്റികളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ പത്താം വാർഷികവും,പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ അഞ്ചാം വാർഷികവും ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യയും ബഹ്‌റൈനു തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ആഴത്തിലുള്ളതും മുന്നോട്ടുള്ളതുമാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ H E വിനോദ് കെ ജേക്കബ് അറിയിച്ചു.

2019 മുതൽ ഇരു രാജ്യങ്ങളുടെയും നിക്ഷേപത്തിൽ 40 ശതമാനം വർധനയുണ്ടായിട്ടുണ്ട്, നിലവിൽ 1.62 ബില്യൺ ഡോളറിൽ കൂടുതലാണ് ഇത്. ഇന്ത്യൻ നിക്ഷേപത്തിൽ ഉണ്ടായ വർദ്ധനവ് സന്തോഷമുളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

താജ് ബ്രാൻഡ് ബഹ്‌റൈനിലെ ആദ്യത്തെ ബികനേർവാല ഔട്ട്‌ലെറ്റ്, ബഹ്‌റൈൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് അപ്പോളോ ബ്രാൻഡ്, ലുലു ഗ്രൂപ്പിൻ്റെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ് എന്നിവ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ബഹ്‌റൈനിൽ നിക്ഷേപം തുടങ്ങുന്നതിൻ്റെ ഉദാഹരണങ്ങളാണ് എന്നും അദ്ദേഹം .

ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള വിനോദസഞ്ചാരവും ഒരു വർഷത്തിനിടയിൽ 44 ശതമാനം വർധിച്ചതായി അംബാസഡർ പറഞ്ഞു, ഇന്ത്യൻ സർക്കാരിൻ്റെ സാമ്പത്തിക നയതന്ത്രം നൽകുന്ന സമീപകാല അവസരങ്ങളെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു.

Leave A Comment