ഇറാൻ – ഇസ്രായേൽ സംഘർഷം: കുടുങ്ങി കിടക്കുന്ന ബഹ്റൈൻ പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് കിരീടാവകാശി

  • Home-FINAL
  • Business & Strategy
  • ഇറാൻ – ഇസ്രായേൽ സംഘർഷം: കുടുങ്ങി കിടക്കുന്ന ബഹ്റൈൻ പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് കിരീടാവകാശി

ഇറാൻ – ഇസ്രായേൽ സംഘർഷം: കുടുങ്ങി കിടക്കുന്ന ബഹ്റൈൻ പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് കിരീടാവകാശി


ഇസ്രായേൽ ഇറാൻ സംഘർഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, . രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി, വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്.പൗരന്മാരുടെ വേഗത്തിലുള്ള തിരിച്ചുവരവ് ക്രമീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായും വിദേശത്തുള്ള രാജ്യത്തിന്റെ എംബസികളുമായും ഏകോപിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കിരീടവകാശി നിർദ്ദേശം നൽകി. കൂടാതെ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരികെ ബഹ്റൈനിൽ എത്തുന്നുവരെയുള്ള പൂർണ്ണ പിന്തുണ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.

Leave A Comment