ബഹ്റൈൻ ഇന്ത്യൻ എംബസി ഹിന്ദി ദിവസാഘോഷിച്ചു.ഇന്ത്യയുടെ രാഷ്ട്രഭാഷകളിൽ ഒന്നായി ഹിന്ദി അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും സെപ്റ്റംബർ 14ന് ഈ ദിവസം ആചരിക്കുന്നത്.ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

ഹിന്ദിയുടെ പ്രചാരണത്തിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭാരത് ക്യാമ്പയിൻ ഹിന്ദിക്കായുള്ള ഈ ഉപകരണങ്ങൾ ശക്തിപ്പെടുത്തൽ അന്താരാഷ്ട്ര വിദ്യാർഥികളായി ഐ സി സി ആർ നടത്തുന്ന ഹിന്ദി ക്ലാസുകൾ എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ചടങ്ങിൽ നൂറിലധികം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു.ഹിന്ദി ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളുടെ ഹ്രസ്വ അവതരണവും,വിവിധ കലാപരിപാടികളും ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ മെയ്ഡ് ഫോർ ദി വേൾഡ് സംരംഭത്തിൻ്റെ ഭാഗമായി പ്രദർശനവും എംബസി സംഘടിപ്പിച്ചിരുന്നു

