മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ മുഴുവൻ ഇന്ത്യൻ പൗരന്മാരും രാജ്യത്തെ നിയമങ്ങളും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരൻമാർ എല്ലാ സമയത്തും അതീവ ജാഗ്രത പുലർത്തുകയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരുകയും വേണം.ബഹ്റൈൻ ഗവൺമെൻ്റിന്റെ ഔദ്യോഗിക അറിയിപ്പുകളും പ്രാദേശിക വാർത്തകളും നിരന്തരം നിരീക്ഷിക്കേണ്ടതാണ്.ഇന്ത്യൻ എംബസി നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും കൂടുതൽ അപ്ഡേറ്റുകൾക്കും, എന്തെങ്കിലും സംശയങ്ങൾക്കോ സഹായങ്ങൾക്കോ വേണ്ടി എംബസിയുടെ 24 X 7 ഹെൽപ് ലൈൻ നമ്പർ ആയ 00973 – 39418071 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ് എന്നും എംബസി അറിയിച്ചിട്ടുണ്ട്

